SignIn
Kerala Kaumudi Online
Thursday, 19 September 2024 12.58 PM IST

വാക്‌സിനേഷൻ മുന്നിൽ പാഴാക്കലിൽ പിന്നിൽ

Increase Font Size Decrease Font Size Print Page
vaccination

കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ആയിരം കടന്നെങ്കിലും വാക്‌സിൻ വിതരണത്തിൽ ബഹുദൂരം മുന്നിലെത്തി ജില്ല. ഒന്നാം ഡോസ് വാക്സിനേഷനിൽ 100ശതമാനവും രണ്ടാം ഡോസ് 90 ശതമാനത്തിലേയ്ക്ക് അടുക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കുറവ് വാക്സിൻ പാഴാകുന്ന ജില്ല എന്ന നേട്ടവും എറണാകുളത്തിനാണ്. കൊവാക്‌സിൻ പാഴാകുന്നതിൽ നെഗറ്റീവ് നിരക്കിലുള്ള ഏക ജില്ലയാണ് എറണാകുളം. കൂടാതെ കൊവീഷീൽഡ് (3.96)​ ,​ കോർബി വാക്സിൻ (6.19)​ എന്നിവ പാഴാക്കുന്നതിലും ജില്ലയ്ക്കാണ് നേട്ടം.

വിദ്യാർത്ഥികൾക്കുള്ള വാക്‌സിൻ വിതരണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം. സംസ്ഥാന ശരരാശരിയേക്കാൾ മുന്നിൽ. 15മുതൽ 17 വയസുവരെയുള്ള 85 ശതമാനം പേർ ഒന്നാം ഡോസും 63ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു. 12മുതൽ 14 വയസുവരെയുള്ള 77 ശതമാനം വിദ്യാർത്ഥികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ ഈ വിഭാഗത്തിൽ 30ശതമാനം പേർ രണ്ടാം ഡോസെടുത്തവരാണ്. 12മുതൽ 17വരെയുള്ള 1,88,741 വിദ്യാർത്ഥികൾക്കാണ് ആദ്യഡോസ് വാക്സിൻ നൽകിയത്. മേയ്, ജൂൺ മാസങ്ങളിൽ ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ പ്രത്യേക ക്യാമ്പുകൾ, ബോധവത്കരണം എന്നിവ നടത്തിയിരുന്നു.

18 വയസിനു മുകളിലുള്ളവർക്കുള്ള മുൻകരുതൽ വാക്സിൻ ജില്ലയിൽ 19 ശതമാനം പേർ സ്വീകരിച്ചു. 45 ശതമാനം ആരോഗ്യ പ്രവർത്തകരും 40 ശതമാനം കൊവിഡ് മുന്നണി പ്രവർത്തകരും 60 വയസിനു മുകളിലുള്ള 35ശതമാനം പേരും മുൻകരുതൽ ഡോസെടുത്തു. 18നും 59നുമിടയിൽ പ്രായമുള്ള 8 ശതമാനം പേരാണ് മുൻകരുതൽ ഡോസെടുത്തത്. ഈ വിഭാഗത്തിൽ സംസ്ഥാന ശരാശരിക്ക് ഒപ്പമാണ് ജില്ല. മുൻകരുതൽ വാക്‌സിൻ വിതരണത്തിൽ മാത്രമാണ് മെല്ലെപ്പോക്ക്. ഇതിനും ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 വാക്സിൻ പാഴാക്കൽ കുറവ്

കൊവീഷീൽഡ്- 5.05
കൊവാക്സിൻ- -0.53
കോർബി വാക്സിൻ- 6.13

ജില്ലയിൽ ശേഷിക്കുന്നഡോസുകൾ

 വാക്‌സിൻ ശേഖരം
കൊവാക്‌സിൻ- 16,670ഡോസ്
കൊവീഷീൽഡ്- 39,500ഡോസ്

കോർബിവാക്സ് - 25,820 ഡോസ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, VACCINATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.