കുറുപ്പംപടി: കുറുപ്പംപടി സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ മലയാള അദ്ധ്യാപിക എൻ.വി. അശ്വതിയുടെ രണ്ടാമത്തെ പുസ്തകം 'കുഞ്ഞോന്റെ അക്ഷരമിഠായി' യുടെ പ്രകാശനം അഡ്വ.പി.വി. ശ്രീനിജൻ എം.എൽ.എ നിർവഹിച്ചു. സെന്റ് മേരീസ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ.ജോബ് വെള്ളാഞ്ഞിയിൽ പുസ്തകം ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ബാബു പോൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിനി കെ.ബി. അന്ന കവിത അവതരിപ്പിച്ചു. സ്കൂൾ മാനേജർ എൽദോ മത്തായി, ട്രസ്റ്റ് സെക്രട്ടറി ഫെജിൻ പോൾ, സെന്റ് കുരിയാക്കോസ് കോളേജ് മാനേജർ ബെന്നി വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു കുര്യൻ, വിദ്യാർത്ഥിനി ആൻസി തങ്കച്ചൻ, സീനിയർ അസിസ്റ്റന്റ് ഷീജ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. അക്ഷരങ്ങളും വാക്കുകളും കുട്ടികൾക്ക് അനായാസം പഠിക്കാൻ കഴിയുന്ന തരത്തിൽ അക്ഷരമാല കോർത്തിണക്കിയാണ് 'കുഞ്ഞോന്റെ അക്ഷരമിഠായി'യുടെ രചന എൻ.വി. അശ്വതി നിർവഹിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |