കൊല്ലം: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ്, എൽ.ഡി.എസ്.എഫ് കൊല്ലം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കട ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് ചിറ്റൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോപികൃഷ്ണൻ സ്വാഗതം പറഞ്ഞു. എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം വിനീത വിൻസെന്റ്, എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആദർശ് എം സജി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ആർ.ശ്രീനാഥ്, എസ്.ഷബീർ, എൻ.വൈ.എൽ ജില്ലാ പ്രസിഡന്റ് അനസ് വട്ടപറമ്പ്, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോസഫ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അദിൻ എന്നിവർ സംസാരിച്ചു. എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ശരവണൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |