പാലക്കാട്: റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അയ്യപുരം ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച ' ഗ്രീൻ യാത്ര ' പദ്ധതി മുൻസിപ്പൽ ചെയർപേഴ്സൺ പ്രിയാ അജയൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം, വൃക്ഷത്തൈ പരിപാലനം, ശുദ്ധജലവിതരണം, കായിക പരിശീലനം, പഠനസഹായം, അദ്ധ്യാപക ട്രെയിനിംഗ് തുടങ്ങിയ വിവിധ പദ്ധതികളാണ് ഗ്രീൻ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രസിഡന്റ് ശ്രീ കൃഷ്ണ ദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ലതാ നായർ, എ. സുധാകരൻ, രാജേഷ് നായർ, പ്രധാന അദ്ധ്യാപിക സുമ എന്നിവർ സംസാരിച്ചു. വിവിധ ഇനം വൃക്ഷതൈകൾ സ്കൂളിൽ നട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |