വടകര: ഒഞ്ചിയം പഞ്ചായത്തിലെ റെയിൽവെ മേൽപ്പാലവുമായി ബന്ധപ്പെട്ടുള്ള വെള്ളികുളങ്ങര-മടപ്പള്ളി ക്രാഷ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എം.എൽ.എ രംഗത്ത്. പ്രശ്നം സൂപ്രണ്ടിംഗ് എൻജിനിയറുടെ ശ്രദ്ധയിൽ പെടുത്തി സാങ്കേതിക അനുമതി വേഗത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി റോഡിൽ തകരാറിലായ 1.7 കിലോമീറ്റർ ദൂരം വടകര എം.എൽ.എ .കെ.കെ.രമയുടെ നേതൃത്വത്തിൽ എൻജിനീയർമാർ, നാട്ടുകാർ, യു.എൽ.സി.സി എസ് എൻജിനിയർ വിംങ്ങും സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, മെമ്പർ മാരായ ജൗഹർ വെള്ളികുളങ്ങര . ഷജിനകൊടക്കാട്ട് . ചന്ദ്രി ഒടമ്പം കുനി, രമ്യ പി.എം . ബ്ലോക്ക് എ എക്സ് ഇ വിജിമോൾ ഷീബ മറിയം പി. അജയൻ, പ്രജീഷ്. സുജിത്ത്കുമാർ (യു.എൽ.സി.സി.എസ്) തുടങ്ങിയവരും സംബന്ധിച്ചു. റോഡ് യാത്ര പരിതാപകരമായിട്ടും പ്രവൃത്തി വൈകുന്നതിൽ നിരവധി പേർ എം.എൽ എയോട് ആശങ്ക പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രാഷ് റോഡിലെ ശോചനീയാവസ്ഥ കേരളകൗമുദി വാർത്ത നല്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |