താനൂർ: സി.പി.ഐ താനാളൂർ ലോക്കൽ സമ്മേളനത്തിന് ഭാഗമായി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി എസ്.എം.യു.പി സ്കൂളിൽ വച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് ഹെൽത്ത് ഇൻസ്പെക്ടർ അജിത് ബാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റമീസ് തങ്ങൾ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.എസ്.സഹദേവൻ, പി.വി.കൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ഡി.സന്തോഷ് ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |