SignIn
Kerala Kaumudi Online
Saturday, 23 May 2026 4.54 AM IST

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് പതിനാറായിരത്തിലധികം കൊവിഡ് കേസുകൾ, മരണസംഖ്യയും കുത്തനെ ഉയരുന്നു

covid-

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 16,135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,02,429 ആയി ഉയർന്നു. 4.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവിൽ 1,11,711 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 13,929 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,28,65,519 ആയി. ഇന്നലെ 3,32,979 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പശ്ചിമ ബംഗാൾ, ഒഡീഷ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഇന്നലെ മാത്രം 31 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,25,199 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID 19, INDIA, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360