കൊല്ലം: നിരോധിത ലഹരി മരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി കൊല്ലം സിറ്റി പൊലീസ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സിറ്റി പൊലീസ് പരിധിയിൽ ന്യൂജനറേഷൻ സിന്തറ്റിക്ക് ലഹരി മരുന്ന് കടത്ത് സംഘങ്ങൾക്കെതിരെ 13 കേസുകളെടുത്തു.
കരുനാഗപ്പള്ളി, അഞ്ചാലൂംമൂട്, ഒച്ചിറ, കിളികൊല്ലൂർ, കണ്ണനല്ലൂർ സ്റ്റേഷൻ പരിധികളിലായാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. വിദേശ പൗരനടക്കം 25 പേർ പിടിയിലായി. ഇവരിൽ നിന്നായി 300.545 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ ഒൻപത് കേസും അഞ്ചാലുംമൂട്, ഓച്ചിറ, കിളികൊല്ലൂർ, കണ്ണനല്ലൂർ എന്നീ സ്റ്റേഷനുകളിൽ ഒരോ കേസ് വീതമാണ് രജിസ്റ്റർ ചെയ്തത്. മെയിൽ കരുനാഗപ്പള്ളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ബംഗളൂരുവിൽ നിന്ന് ഘാന പൗരനെ അറസ്റ്റ് ചെയ്തത് ദേശീയ ശ്രദ്ധ ആകർശിച്ചിരുന്നു.
ഓച്ചിറ, അഞ്ചാലുംമൂട് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികൾ ലഹരി വ്യാപാരത്തിലൂടെ ഉണ്ടാക്കിയ സമ്പത്തും വാഹനങ്ങളും കണ്ടുകെട്ടി. ജില്ലയിൽ എത്തിക്കുന്ന പാർട്ടി ഡ്രഗ്സ് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും യുവതി - യുവാക്കൾക്കും എത്തിച്ച് നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |