കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴ് ത്താനുള്ള മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ വരുമാനത്തിൽ മുന്നിൽ നിൽക്കുന്നതും ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതുമായ ഏക ഡിപ്പോയാണ് കരുനാഗപ്പള്ളി. അതിനെ നശിപ്പിക്കാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ച ദുരൂഹവും സംഘടിതവുമായ ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കമെന്ന് യോഗം ആരോപിച്ചു.ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. ഏകോപന സമിതിയുടെ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം കെ.ജെ. മേനോൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.അബ്ദുൽ ബഷീർ അദ്ധ്യക്ഷത വഹിച്ചു. പുളിമൂട്ടിൽ ബാബു, മുനീർ വേലിയിൽ, ശ്രീജിത്ത് ദേവ്, സുധീർ ചോയ്സ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |