SignIn
Kerala Kaumudi Online
Thursday, 19 September 2024 2.25 AM IST

കുടുംബത്തിൽ ആദ്യം ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീയിൽ ആയിപ്പോയല്ലോന്ന് പറഞ്ഞു, അറപ്പോടെയാണ് അവളോട് പെരുമാറിയത്; ഭർതൃവീട്ടുകാർക്കെതിരെ മരിച്ച സംഗീതയുടെ കുടുംബം

Increase Font Size Decrease Font Size Print Page
sangeetha

കൊച്ചി: സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഭർത്താവ് സുമേഷിന്റെ വീട്ടിൽ സംഗീതയെ ജാതി പറഞ്ഞ് അപമാനിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.


സുമേഷും സംഗീതയും പ്രണയത്തിലായിരുന്നു. അവൻ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു. സുമേഷ് ഉയർന്ന ജാതിയിലും അവൾ താഴ്ന്ന ജാതിയിലുമായത് വലിയ പ്രശ്നമായി. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനമായിട്ട് നൽകാൻ തങ്ങളുടെ കൈവശം ഒന്നുമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് അവന്റെ വീട്ടിലെത്തിയപ്പോൾ അമ്മയും ചേട്ടത്തിയമ്മയും അറപ്പോടെയാണ് അവളോട് പെരുമാറിയത്.

എല്ലാത്തിനും കാരണം അവളുടെ ജാതിയായിരുന്നു. സ്ത്രീധനം കൊണ്ടുവരാത്തതുകൊണ്ട് കസേരയിൽ പോലും ഇരിക്കാൻ സമ്മതിച്ചിരുന്നില്ല. അവൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക പാത്രം നൽകിയിരുന്നു. ഗർഭിണിയായപ്പോഴും കുഞ്ഞ് മരിച്ചപ്പോഴും വല്ലാത്ത ക്രൂരതയാണ് സംഗീത നേരിട്ടത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ കയറ്റാൻ പോലും സമ്മതിച്ചില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീയിൽ ആയപ്പോ എന്നായിരുന്നു സുമേഷിന്റെ അമ്മ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SANGEETHA, SUICIDE, SANGEETH S FAMILY, SUMESH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.