കായംകുളം: കായംകുളം എൽ.ഐ.സി ഓഫീസിന് സമീപത്ത് റിക്കവറി വാഹനത്തിലെ ബാറ്ററികൾ കവർന്ന കേസിൽ മൂന്ന് പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല ബിജു ഭവനത്തിൽ അനി എന്നുവിളിക്കുന്ന ബിജു (48) കീരിക്കാട് തെക്ക് കുളങ്ങരേത്ത് പുതുവൽ വീട്ടിൽ പള്ളി എന്ന് വിളിക്കുന്ന ഹസൻകുഞ്ഞ് (57), കീരിക്കാട് കണ്ണമ്പള്ളി ഭാഗം തയ്യിൽ വടക്കതിൽ വീട്ടിൽ നസീർ (42) എന്നിവരാണ് പിടിയിലായത്.
എരുവ ദാറുൽ ഈസ വീട്ടിൽ നൗഷാദിന്റെ റിക്കവറി വാഹനത്തിലെ ബാറ്ററികൾ കഴിഞ്ഞ ഏപ്രിൽ17ന് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷ്ടിച്ച ബാറ്ററികൾ നസീറിന്റെ ആക്രിക്കടയിലാണ് വിൽപന നടത്തിയത് . കായംകുളം സി.ഐ. മുഹമ്മദ് ഷാഫിക്ക് കിട്ടിയ വിവരത്തിന്റെയടിസ്ഥാനത്തിൽ എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, എ.എസ്.ഐ. നവീൻ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ബിനുമോൻ , സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |