കണ്ണൂർ :മെഡിസെപ്പ് വിഹിതം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറികളിൽ ഉണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നം നിമിത്തം ബാങ്കിൽനിന്നും പെൻഷൻ വാങ്ങുന്നവരുടെ ജൂലായ് മാസത്തെ പെൻഷൻ ഇതുവരെ ലഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എല്ലാ മാസവും ഒന്നാമത്തെ പ്രവൃത്തിദിവസം പെൻഷൻകാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പെൻഷൻതുക മാസം പകുതിയായിട്ടും ഇതുവരെ ലഭിച്ചിട്ടില്ല.പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ സംബന്ധിച്ച് വലിയ തോതിലുള്ള പ്രയാസങ്ങൾ നേരിടുകയാണ്.എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ,വൈസ് പ്രസിഡന്റ് ടി.കരുണാകരൻ,സെക്രട്ടറി ടി.വി.ഗംഗാധരൻ,സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.അബൂബക്കർ,രവീന്ദ്രൻ കൊയ്യാടൻ,ജില്ലാ സെക്രട്ടറി കെ.സി.രാജൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |