SignIn
Kerala Kaumudi Online
Thursday, 19 September 2024 5.21 AM IST

പ്രീ പെയ്ഡ് കൗണ്ടർ പുനരാരംഭിച്ചു

Increase Font Size Decrease Font Size Print Page
auto

ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൊവിഡ് സാഹചര്യത്തിൽ പ്രവർത്തനം നിലച്ച പ്രീ പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടർ പുനരാരംഭിച്ചു. കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും കൗണ്ടറിന്റെ സേവനം ലഭ്യമാണ്. റെയിൽവേ സ്റ്റേഷൻ ഓട്ടോറിക്ഷ പെർമിറ്റിന്റെ വിതരണോദ്ഘാടനവും കളക്ടർ നിർവഹിച്ചു. യാത്രക്കാരുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടർ മുൻകൈ എടുത്താണ് മോട്ടോർ വാഹന വകുപ്പിനെയും പൊലീസിനെയും റെയിൽവേയെയും ഏകോപിപ്പിച്ച് കൗണ്ടർ പുനരാരംഭിച്ചത്. ആർ.ടി.ഒ. ജി.എസ്.സജിപ്രസാദ്, ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് കുരുവിള, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എൽ.രാഖി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.