SignIn
Kerala Kaumudi Online
Thursday, 19 September 2024 3.04 AM IST

ചമ്പക്കുളം ചുണ്ടന് രാജപ്രമുഖൻ ട്രോഫി

Increase Font Size Decrease Font Size Print Page
boat

കുട്ടനാട് : ചമ്പക്കുളം മൂലം ജലോത്സവത്തിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ചമ്പക്കുളം മണത്ര ബിജോമോൻ ജോസഫ് ക്യാപ്ടനായ നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ അരവള്ളപ്പാടിലേറെ പിന്നിലാക്കിയാണ് മുണ്ടയ്ക്കൽ എം.സി.കുഞ്ഞപ്പൻ ക്യാപ്റ്റാനായുള്ള കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ഒന്നാമതെത്തിയത്. ആശാരിപറമ്പിൽ ജോർജ് ബൈജു ക്യാപ്ടനായുള്ള കാരിച്ചാൽ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാലിനാണ് മൂന്നാം സ്ഥാനം.

ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ സുനിൽ ജോസഫ് വഞ്ചിക്കൽ ക്യാപ്ടനായുള്ള കുട്ടനാട് വാരിയേഴ്സ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം പുത്തൻ ചുണ്ടൻ ഒന്നാമതും തിരുവാർപ്പ് തെക്കേച്ചിറയിൽ ജെയിംസ് കുട്ടി ജേക്കബ് ക്യാപ്ടനായ പായിപ്പാട് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി രണ്ടാമതും നിരണം ആലപ്പാട്ട് കൊച്ചുവീട്ടിൽ ജോബി വർഗീസ് ക്യാപ്ടനായ മരിയാപുരം വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ആനാരി പുത്തൻ ചുണ്ടൻ മൂന്നമതും എത്തി.

ചുണ്ടൻ വള്ളങ്ങളുടെ സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ കുട്ടമംഗലം പുത്തൻപറമ്പിൽ പി.ആർ.പത്മകുമാറിന്റെ നേതൃത്വത്തിൽ യു.ബി.സി കൈനകരി തുഴഞ്ഞ ജവഹർ തായങ്കരി ഒന്നാം സ്ഥാനവും കുന്നുമ്മ തെക്കേച്ചിറ കുറുപ്പശ്ശേരിൽ ടി.എസ്.ഗിരിഷ് ക്യാപ്ടനായ കാവാലം ഫാൻസ് ക്ലബ് ആൻഡ് കരുമാടിക്കുട്ടൻ ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ജോർജ്ജ് ചുണ്ടൻ രണ്ടാം സ്ഥാനവും ചമ്പക്കുളം-2 മൂന്നാം സ്ഥാനവും നേടി .

കൊവിഡ് ഭീഷണിക്കുശേഷം വീണ്ടുമെത്തിയ വള്ളംകളി സീസണിനു തുടക്കം കുറിച്ച മൂലം വള്ളംകളി ആസ്വദിക്കാൻ പമ്പയാറിന്റെ ഇരുകരകളിലും ആവേശത്തോടെ വൻ ജനസഞ്ചയമാണ് നിരന്നത്.

കൊടിക്കുന്നിൽ സുരേഷ് എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വംബോർഡ് അമ്പലപ്പുഴ അസി കമ്മീഷണർ ജെ.ആശാകുമാരി, ഫാ ഗ്രിഗറി ഓണംകുളം എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു മാസ്റ്റർ ഓഫ് സിറമണിക്ക് വർഗ്ഗീസ് ജോസഫ് വല്യാക്കലും പ്രതിജ്ഞ എടുക്കലിന് ജോമി കെ. ഗ്രിഗറി കണ്ടംകുളവും നേതൃത്വം നൽകി. ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എം പി ഫ്ളാഗ് ഓഫ് ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വംഭരൻ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി, പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് തുടങ്ങിയവർ സംസാരിച്ചു.

കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിപ്പോയ ജലോത്സം ഇക്കുറി പുനരാരംഭിക്കാനായെങ്കിലും ചെറു വള്ളങ്ങൾ മത്സരത്തിൽ നിന്നും മാറി നിന്നത് വള്ളംകളിയുടെ മോടി കുറച്ചു. ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരത്തിന് ശേഷം നടന്ന സാംസ്ക്കാരിക സമ്മേളനവും പിന്നീട് നടന്ന സമാപന സമ്മേളനവും സ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സമ്മാന ദാനവും അദ്ദേഹം നിർവഹിച്ചു. ജലോത്സവ സമിതി ചെയർമാനും സബ് കളക്ടറുമായ സൂരജ് ഷാജി സ്വാഗതവും കുട്ടനാട് തഹസീൽദാർ എസ്.അൻവർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.