കോട്ടയം. മികച്ച സിനിമകൾ ഉൾകൊള്ളിച്ചുള്ള ചലച്ചിത്രമേള കോട്ടയത്ത് നടത്തുമെന്ന് സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. പാമ്പാടിയിലെ പൊൻകുന്നം വർക്കിയുടെ വീടും സ്മൃതി മണ്ഡപവും സാംസ്കാരിക സമുച്ചയമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഏറ്റുമാനൂരിൽ പഴയകാല നടൻ എസ്.പി പിള്ളയുടെ ഓർമ നിലനിർത്തുന്ന സ്മാരകം നിർമിക്കും. ഓണത്തോടനുബന്ധിച്ച് ജില്ലാ ആസ്ഥാനങ്ങളിൽ സാംസ്കാരിക പരിപാടികൾ നടത്തും. മികച്ച സിനിമ സാധാരണക്കാരിൽ എത്തിക്കുന്നതിന് ടൂറിംഗ് തിയേറ്റർ നടപ്പാക്കും. കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തീയറ്ററുകൾ നവീകരിക്കും. അവശ കലാകാരന്മാർക്ക് പെൻഷൻ നൽകുന്നതിനുണ്ടാകുന്ന കാലതാമസവും സാങ്കേതിക തടസവും മാറ്റും. സിനിമാ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനകൾ ആവശ്യപ്പെട്ടാൽ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |