മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി മിക്സിയിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി രണ്ടുപേർ കരിപ്പൂരിൽ പിടിയിൽ. ദുബായിൽ നിന്നും എയർഇന്ത്യാ എക്സ്പ്രസിൽ വന്ന മഞ്ചേരി സ്വദേശിയായ യുവാവ് 582ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയപ്പോൾ, ദുബായിൽ നിന്നും എയർഇന്ത്യാ എക്സ്പ്രസിൽ തന്നെ വന്ന ഇരിങ്ങൽ സ്വദേശിയായ യുവാവ് സ്വർണം മിക്സിക്കകത്തും ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. ഏകദേശം 40ലക്ഷം രൂപ വിലവരുന്ന സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.
അസിസ്റ്റന്റ് കമ്മീഷണർ എം. സിനോയ്, കെ. പ്രകാശ്, ഇൻപെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, കപിൽദേവ് സുറിറ, ഹെഡ് ഹെവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |