കൊല്ലം: ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനിൽ കയർ തൊഴിലാളിയുടെ കൈപ്പത്തി ഒരു മണിക്കൂറോളം കുടുങ്ങി. അഞ്ചാലുംമൂട് മുരുന്തൽ കയർ സഹകരണ സംഘത്തിലെ യന്ത്രത്തിലാണ് ഇന്നലെ രാവിലെ ഏഴോടെ അഞ്ചാലുംമൂട് സ്വദേശി ഹമീദയുടെ (53) കൈ കുടുങ്ങിയത്. കൈപ്പത്തി തിരികെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ചാമക്കട അഗ്നിരക്ഷാ സേനയെത്തിയാണ് കൈപ്പത്തി പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ഹമീദയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ബി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ശിവശങ്കർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, സാബു തോമസ്, റോയി, സന്ദീപ് , ഡ്രൈവർ സൂര്യകാന്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |