ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവിതാ രചന ശില്പശാല കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ പി.എ. അബ്ദുൾ കരീം ശില്പശാല നയിച്ചു. പഞ്ചായത്ത് അംഗം കെ.കെ. നാസി, ശ്രീനാരായണ സേവിക സമാജം അസി. മാനേജർ പത്മിനി, റിസാന റഷീദ്, ഷാഹിന ഷമീർ, ആതിര ഷൈൻമോൻ തുടങ്ങിയവർ പ്രസംഗിച്ചു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ കെ.ആർ. ഖദീജയെ ആദരിച്ചു. ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ സ്വാഗതവും അദ്ധ്യാപിക രഞ്ജു ഷൈൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |