SignIn
Kerala Kaumudi Online
Thursday, 19 September 2024 2.35 AM IST

സീസൺ ടിക്കറ്റുകാർക്ക് ആശ്വാസം; കൊല്ലം വഴിയുള്ള ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ച്

Increase Font Size Decrease Font Size Print Page
train

കൊല്ലം: കൊല്ലം വഴി കടന്നുപോകുന്ന ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ ഡി-റിസർവ്ഡ് സൗകര്യം ഉടൻ ലഭ്യമാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവ് ആണ് ഇക്കാര്യ അറിയിച്ചത്.

ഡി ഡിസർവ്ഡ് സംവിധാനം നിലവിൽ വരുന്നതോടെ സീസൺ ടിക്കറ്റ് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. നിലവിൽ ഒട്ടുമിക്ക് ട്രെയിനുകളിലെയും ജനറൽ കോച്ചുകളിൽ മാത്രമാണ് സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാവുന്നത്. അതുകൊണ്ട് തന്നെ ജനറൽ കോച്ചുകളിൽ ശ്വാസം എടുക്കാൻ കഴിയാത്തവിധം തിക്കും തിരക്കുമാണ്. കൊവിഡിന് മുമ്പ് വലിയൊരു വിഭാഗം ട്രെയിനുകളിൽ ഡി റിസർവ്ഡ് സംവിധാനം ഉണ്ടായിരുന്നു. കൊവിഡിനെ തുടർന്ന് 20 മാർച്ച് 23 മുതൽ എല്ലാ തീവണ്ടി സർവീസുകളും നിർത്തിവച്ചു. പിന്നീട് 2021 നവംബർ 21 മുതൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ സർവ്വീസുകൾ ഭാഗികമായി ആരംഭിച്ചു. ഘട്ടംഘട്ടമായി ഭൂരിഭാഗം സർവ്വീസുകളും ആരംഭിച്ചെങ്കിലും ഡി റിസർവ്ഡ് സംവിധാനം പുനസ്ഥാപിച്ചിരുന്നില്ല.

'' സീസൺ ടിക്കറ്റ് യാത്രക്കാരുടെ പ്രശ്നം പലതവണ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ തീരുമാനം ഏറെ ആശ്വാസകരമാണ്.''

എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഡീസർവ്ഡ് കോച്ചുകൾ നിലവിൽ വരുന്ന ട്രെയിനുകൾ, ഡി റിസർവ്ഡ് കോച്ചുകൾ, നിലവിൽ വരുന്ന തീയതി

1. കന്യാകുമാരി കെ.എസ്.ആർ ബാംഗ്ലൂർ എക്സ്പ്രസ് - എസ്. 6 കോച്ച് (കന്യാകുമാരി മുതൽ എറണാകുളം വരെ) എസ്. 7 കോച്ച് (കന്യാകുമാരി മുതൽ പാലക്കാട് വരെ)- ആഗസ്റ്റ് 7 മുതൽ

2. ശബരി എക്സ്പ്രസ് - എസ്. 11, എസ്. 12 കോച്ചുകൾ (,തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെ)- ഒക്ടോബർ 14 മുതൽ

3. തിരുവനന്തപുരം ലോകമാന്യതിലക്ക് എക്സ്പ്രസ് - എസ്. 8 കോച്ച് (തിരുവനന്തപുരം മുതൽ എറണാകുളം വരെ) -ഒക്ടോബർ 15

4. കന്യാകുമാരി പൂനൈ എക്സ്പ്രസ് എസ്.5 കോച്ച് (കന്യാകുമാരി മുതൽ എറണാകുളം വരെ) എസ്. 6 കോച്ച് (കന്യാകുമാരി മുതൽ പാലക്കാട് വരെ)- ഒക്ടോബർ 15

5. തിരുവനന്തപുരം എ.ജി.ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ്- എസ്. 7 (തിരുവനന്തപുരം മുതൽ എറണാകുളം)- ഒക്ടോബർ 15

6. തിരുവനന്തപുരം മാംഗ്ളൂർ സെൻട്രൽ മലബാർ എക്സ്പ്രസ്- എസ്. 8 കോച്ച് (തിരുവനന്തപുരം മുതൽ കോട്ടയം) - ഒക്ടോബർ 19

7. മാംഗ്ലൂർ തിരുവനന്തപുരം മലബാർ എക്സപ്രസ്- എസ്. 5, എസ്. 6 കോച്ചുകൾ,(കോട്ടയം മുതൽ തിരുവനന്തപുരം) -ഒക്ടോബർ 19

8. ചെന്നൈ എഗ്മൂർ - കൊല്ലം അനന്തപുരി എക്സ്പ്രസ്- എസ്. 10, എസ്. 11 കോച്ചുകൾ (തിരുനെൽവേലി മുതൽ കൊല്ലം) - ഒക്ടോബർ 19

9. കൊല്ലം - ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസ്-എസ്. 11 കോച്ച് (കൊല്ലം മുതൽ തിരുനെൽവേലി) ഒക്ടോബർ 20

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.