മട്ടന്നൂർ: നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് എയർപോർട്ട് സിറ്റി ചാപ്റ്ററിന്റെ ഉദ്ഘാടനം 25ന് വൈകീട്ട് 4.30ന് മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് ഹോട്ടലിൽ കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ മട്ടന്നൂർ,പേരാവൂർ,ഇരിട്ടി,കൊട്ടിയൂർ തുടങ്ങിയ മേഖലകളിൽ വ്യാപാര-വ്യവസായ രംഗത്തേക്ക് കൂടുതൽ പേർ കടന്നുവരുന്നതിനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് മട്ടന്നൂർ കേന്ദ്രീകരിച്ച് എയർപോർട്ട് സിറ്റി ചാപ്റ്റർ തുടങ്ങുന്നത്. തലശ്ശേരി, കാസർകോട്, കാഞ്ഞങ്ങാട്, യു.എ.ഇ. എന്നിവിടങ്ങളിലാണ് നിലവിൽ ചേംബറിന് ചാപ്റ്ററുകൾ ഉള്ളത്. പത്രസമ്മേളനത്തിൽ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ, വൈസ് പ്രസിഡന്റ് ടി.കെ.രമേശ് കുമാർ, ഓണററി സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, ട്രഷറർ സി.അനിൽകുമാർ, കെ.കെ.ബാബുരാജ്, ടി.ഡി.ജോസ്, ഒ.വിജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |