ആറ്റിങ്ങൽ:എട്ട് വയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 50 വയസുകാരന് നാല് വർഷം കഠിന തടവും 25,000 രൂപ പിഴയും. സിദ്ധൻ എന്നു വിളിക്കുന്ന പ്രേംകുമാറിനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ.ടി.പി.ശിക്ഷിച്ചത്.
വെക്കേഷൻ കാലത്ത് ബന്ധുവീട്ടിലെത്തിയ കുട്ടി സമീപത്തെവീട്ടിൽ എത്തിയ സമയത്ത് പ്രതി സ്വകാര്യഭാഗത്ത് സ്പർശിച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് കേസ്. പിഴ അടയ്ക്കാത്തപക്ഷം മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. പിഴത്തുകയിൽ 15,000 രൂപ അതിക്രമത്തിനിരയായ കുട്ടിക്ക് നൽകണമെന്നും വിധിന്യായമുണ്ട്. പ്രോസിക്യൂഷൻ ഒൻപത് സാക്ഷികളെ വിസ്തരിക്കുകയും പതിനൊന്നു രേഖകൾ ഹാജരാക്കുകയും ചെയ്തു. 2014-ൽ അയിരൂർ പൊലീസ് രജിസ്റ്റർ കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹ്സിൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |