കൊല്ലം: എസ്.ആർ.സി കമ്മ്യുണിറ്റി കോളേജ് ജൂലായിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ആൻഡ് കൺസ്ട്രക്ഷൻ സേഫ്ടി മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് സേഫ്ടി മാനേജ്മെന്റ്, ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി, ആറുമാസം ദൈർഘ്യമുളള സർട്ടിഫിക്കറ്റ് ഇൻ സോളാർ എനർജി ടെക്നോളജി, പത്താംക്ലാസ്, തത്തുല്യ യോഗ്യതയുള്ള ഒരു മാസ സർട്ടിഫിക്കറ്റ് ഇൻ സേഫ്ടി ഓഫീസർ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18 വയസ്സിന് മുകളിൽ. യോഗ്യത: പ്ലസ്ടു/തത്തുല്യം. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലാകും ക്ലാസുകൾ. അവസാന തീയതി: ആഗസ്റ്റ് 31. വിശദവിവരങ്ങൾക്ക് www.srccc.i.n ഫോൺ: 8593804080, 7560952138, 9349883702.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |