കൊല്ലം: കരിമണൽ ഖനനം സ്വകാര്യവത്കരിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഖനന സ്വകാര്യവത്കരണ വിരുദ്ധസമിതി ആഗസ്റ്റ് 2ന് പാർലമെന്റ് മാർച്ച് നടത്തും.
ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് (കെ.എം.എം.എൽ), തിരുവനന്തപുരം വേളിയിലെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് (ടി.ടി.പി.എൽ), കൊല്ലം ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് മാർച്ചിൽ അണിനിരക്കുക. ഒപ്പം കേരളത്തിൽ നിന്നുള്ള എം.പിമാരും പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഡെന്നി സുദേവൻ (സി.ഐ.ടി.യു), ആർ. ശ്രീജിത്ത് (ഐ.എൻ.ടി.യു.സി), ജെ. മനോജ്മോൻ, ഗോപകുമാർ (സി.ഐ.ടി.യു.സി - എം.എസ് യൂണിറ്റ്), സന്തോഷ് (യു.ടി.യു.സി), റോബർട്ട് (ഐ.എൻ.ടി.യു.സി), ഫെലിക്സ് (എ.ഐ.ടി.യു.സി), ഷാജി (എസ്.ടി.യു) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |