തിരുവനന്തപുരം:പ്രശസ്ത ചെറുകഥാകൃത്തും അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ സംഘടനാ നേതാവുമായിരുന്ന അന്തരിച്ച എം.സുകുമാരന്റെ സ്മരണയ്ക്കായി രൂപീകരിച്ച എം.സുകുമാരൻ ഫൗണ്ടേഷൻ 2021ലെ സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.2018, 2019, 2020 വർഷങ്ങളിൽ ആനുകാലികങ്ങളിലോ പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച സാഹിത്യകൃതിയെക്കുറിച്ചോ എഴുത്തുകാരെക്കുറിച്ചോയുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് അയയ്ക്കാം. സെക്രട്ടറി, എം.സുകുമാരൻ ഫൗണ്ടേഷൻ, ജ്യോതിസ്, ടി.സി.28/890, കൈതമുക്ക്, പേട്ട (പി.ഒ.),തിരുവനന്തപുരം-24 എന്ന വിലാസത്തിൽ ഒാഗസ്റ്റ് 14ന് മുമ്പ് ലഭിക്കണമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ആർ.രാജേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |