SignIn
Kerala Kaumudi Online
Thursday, 19 September 2024 12.28 PM IST

നോ വണ്‍ ലിസന്‍സ് കലാപ്രദര്‍ശനം ഇന്നുമുതൽ

Increase Font Size Decrease Font Size Print Page
kalal

മാവേലിക്കര: രാജാ രവി വർമ്മ സെന്റർ ഒഫ് എക്​സലൻസിൽ ടെൻസിംഗ് ജോസഫ് ക്യൂറേ​റ്റ് ചെയ്യുന്ന നോ വൺ ലിസൻസ് കലാ പ്രദർശനം ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാജാരവിവർമ സെന്റർ ഒഫ് എക്​സലൻസ് ഡയറക്ടർ പ്രൊഫ.ടെൻസിംഗ് ജോസഫ് അദ്ധ്യക്ഷനാവും. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ, നഗരസഭ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി അംഗം എസ്.രാജേഷ്, കേരള ലളിതകല അക്കാഡമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ, എ.ആർ.രാജരാജ വർമ്മ ട്രസ്​റ്റ് സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൻ, ആർട്ടിസ്​റ്റ് രാമവർമ രാജ ട്രസ്​റ്റ് ഭാരവാഹി ബി.സി.എം. പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

ചിത്രകാരന്മാരായ ആർ.പാർത്ഥസാരഥി വർമ്മ, ജി.ഉണ്ണിക്കൃഷ്ണൻ, സി.കെ.വിശ്വനാഥൻ, ബിനു കൊട്ടാരക്കര, മനോജ് വൈലൂർ, സജിത്ത് പനയ്ക്കൻ, സുനിൽ ലാൽ ടി.ആർ. ഷിജോ ജേക്കബ്, വി. അനീഷ്, പ്രമോദ് കുരമ്പാല, വിശ്വജിത് രവികുമാർ, എസ്.ആർ. രജനി, ദുർഗ്ഗാ ദാസ്, ബാലമുരളി കൃഷ്ണൻ, ആർ. ലീന രാജ്, കെ.പി. അജയ് തുടങ്ങി 16 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗസ്​റ്റ് 31ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.