SignIn
Kerala Kaumudi Online
Thursday, 19 September 2024 8.52 AM IST

എക്സൈസി​ന്റെ പ്രത്യേക നി​ർദ്ദേശം (ഡെക്ക്) വ്യാജ പരാതി​യി​ൽ നി​രപരാധി​കൾ കുടുങ്ങരുത്

Increase Font Size Decrease Font Size Print Page
exice
വ്യാജമദ്യ നിർമ്മാണ

ആഗസ്റ്റ് 5ന് രാവിലെ 6 മുതൽ സെപ്തംബർ 12 രാത്രി 12 വരെ ഓണം സ്പെഷ്യൽ ഡ്രൈവ്

ആലപ്പുഴ: ഓണത്തോടനുബന്ധിച്ചുള്ള വ്യാജമദ്യ നിർമ്മാണവും ഉപഭോഗവും കടത്തും തടയാൻ എക്സൈസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 5 മുതൽ സെപ്തംബർ 12 വരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തും. ദുരുദ്ദേശത്തോടെ നൽകുന്ന വിവരങ്ങളെത്തുടർന്ന് സാധാരണക്കാർ പരിശോധനയ്ക്ക് വിധേയരാകുന്ന അവസ്ഥ ഒഴിവാക്കാൻ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് എക്സൈസ് കമ്മിഷണർ നി​ർദ്ദേശം നൽകി​. വാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിർമ്മാണം, ചാരായ നിർമ്മാണം, സ്പിരിറ്റിൽ നിറം കലർത്തി വിദേശ മദ്യമായി ഉപയോഗിക്കൽ, കള്ളിൽ മായം ചേർക്കൽ, വീര്യം കൂടിയ ആയുർവേദ ഉത്പന്നങ്ങൾ അരിഷ്ടാസവങ്ങൾ എന്ന പേരിൽ വിൽക്കാനുള്ള സാദ്ധ്യത തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിനാണ് സ്പെഷ്യൽ ഡ‌്രൈവ് സംഘടിപ്പിക്കുന്നത്.

രഹസ്യ വിവരശേഖരണത്തിലൂടെയും പൊതുജനങ്ങളുടെയും പൊലീസിന്റെയും സഹകരണത്തോടെയുമാവും ഡ്രൈവ് നടത്തുക. കൊവിഡ് സുരക്ഷാ മനദണ്ഡങ്ങൾ പാലിച്ചാവും നടപടികൾ. ഓരോ മേഖലയിലെയും സ്പെഷ്യൽ ഡ്രൈവിന്റെ ചുമതല അതത് മേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർക്കായിരിക്കും. ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിന്ന് അബ്കാരി, എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മുൻകുറ്റവാളികളുടെ പട്ടിക തയ്യാറാക്കും. ഇവരുടെ താമസവും ഇപ്പോഴത്തെ പ്രവർത്തനവും നിരീക്ഷിക്കും.

# ഉദ്യോഗസ്ഥരില്ല

പുട്ടിനു പീരയെന്നപോലെ ഉത്തരവുകൾ നുരയുന്നുണ്ടെങ്കിലും വ്യാജമദ്യം പിടികൂടാൻ ആവശ്യാനുസരണം സേനാംഗങ്ങൾ ഇല്ലെന്നതാണ് എക്സൈസ് നേരിടുന്ന വെല്ലുവിളി. ശരാശരി 250 ഉദ്യോഗസ്ഥരാണ് ഒരു ജില്ലയിലുള്ളത്. ഇവരിൽ ഒരു വിഭാഗം വിവിധ ഓഫീസുകളിൽ സ്പെഷ്യൽ ഡ്യൂട്ടിയിലാണ്. മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കാത്തതിനാലും സ്പെഷ്യൽ ഡ്യൂട്ടി നിറുത്തലാക്കാത്തതിനാലും പാറാവ്, കോടതി ഡ്യൂട്ടികൾ കഴിഞ്ഞാൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരുണ്ടാവില്ല. പല ഓഫീസുകളിലും വാഹനങ്ങൾ കട്ടപ്പുറത്താണ്.

# സ്ട്രൈക്കിംഗ് ഫോഴ്സ്

ജില്ലയെ രണ്ട് മേഖലകളായി തിരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സുകൾ എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കും. കൂടാതെ സംസ്ഥാനതല, ജില്ലാതല കൺട്രോൾ റൂമുകളും ആരംഭിക്കും. വിമുക്തി ഉദ്യോഗസ്ഥരുടെ സേവനവും കൺട്രോൾ റൂമിൽ ലഭ്യമാക്കും.

....................................

സുരക്ഷിതവും ദുരന്തരഹിതവുമായ ഓണം ഉറപ്പാക്കുകയാണ് ലക്ഷ്യം. എൻഫോഴ്സ്മെന്റ് സംബന്ധമായ എല്ലാ നിർദ്ദേശങ്ങളും ഈ കാലയളവിൽ പ്രത്യേകം നടപ്പാക്കണം

എക്സൈസ് കമ്മിഷണർ

.................................

ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണം. ആവശ്യത്തിന് ഉദ്യോഗസ്ഥരുണ്ടെങ്കിൽ മാത്രമേ, ഡ്യൂട്ടി ശക്തമാക്കാനും അവധി ദിവസങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും സാധിക്കൂ

എക്സൈസ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.