അഞ്ചൽ: ബസ് കാത്തുനിൽക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ട് പവന്റെ മാല കാറിലെത്തിയ യുവാവ് അപഹരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ ഇടമുളയ്ക്കൽ വൃന്ദാവനം ജംഗ്ഷനിലായിരുന്നു സംഭവം. വീട്ടമ്മയോട് മേൽവിലാസം തിരക്കുന്നതിനിടെ മാല തട്ടിപ്പറിച്ചു. കാറ് മുന്നോട്ടെടുക്കാൻ ശ്രമിക്കവെ വീട്ടമ്മ ഡോറിൽ കടന്നുപിടിച്ചു. ഈ സമയം കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഇയാൾ വീട്ടമ്മയ്ക്ക് നേരെ വീശി. ഇതോടെ കുതറിമാറിയ വീട്ടമ്മ നിലവിളിച്ചെങ്കിലും ഇയാൾ കാർ മുന്നോട്ടെടുത്ത് അമിത വേഗത്തിൽ പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗമാണ് അഞ്ചൽ പൊലീസിൽ വിവരം അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |