SignIn
Kerala Kaumudi Online
Friday, 20 September 2024 12.36 AM IST

ഓണം ഖാദി മേള ഇന്ന് തുടങ്ങും

Increase Font Size Decrease Font Size Print Page
khadi
khadi

കൽപ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഓണം ഖാദി മേള ഇന്ന് തുടങ്ങും. മേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11 ന് കൽപ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയിൽ ടി. സിദ്ദിഖ് എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിക്കും. ഖാദി ബോർഡ് വയനാട് ആദ്യമായി വിപണിയിലിറക്കുന്ന റെഡിമെയ്ഡ് ഷർട്ട്, ചുരിദാർ ടോപ്പ് എന്നിവയുടെ ലോഞ്ചിംഗ് ഖാദി ബോർഡ് മെമ്പർ എസ്. ശിവരാമൻ നിർവഹിക്കും. മാനന്തവാടി ബ്ലോക്ക് കെട്ടിടം, കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാൾ, പനമരം ഖാദി ഗ്രാമ സൗഭാഗ്യ, പുൽപ്പള്ളി ഖാദി നെയ്ത്തു കേന്ദ്രം എന്നിവിടങ്ങളിലും സെപ്തംബർ 7 വരെ ഓണം ഖാദി സ്‌പെഷ്യൽ മേള നടക്കും. തുണിത്തരങ്ങൾക്ക് മേളയിൽ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.