കുറ്റ്യാടി: വസന്തകാലം വിരിയിച്ച കലാലയ സ്മരണയിൽ മൊകേരി ഗവ.കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ഒരുമിക്കുന്നു. 6ന് കാക്കുനി മെഡോവ്യൂ റിസോർട്ടിൽ സംഗമം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാർ-സ്വകാര്യ മേഖലയിൽ നാട്ടിലും വിദേശത്തും ജോലി ചെയ്യുന്നവർ സംഗമത്തിൽ പങ്കെടുക്കും. ആദ്യ സംഗമത്തിനുശേഷം സാമൂഹിക പ്രവർത്തനമാണ് കൂട്ടായ്മയുടെ ലക്ഷ്യം. കോളജ് പ്രിൻസിപ്പൽ കെ.കെ.അശ്റഫ് ഉദ്ഘാടനം ചെയ്യും. ആദ്യ ബാച്ച് വിദ്യാർത്ഥികൾ 9961604550 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൂട്ടായ്മ ചെയർമാൻ ടി.പി. പ്രഭാകരൻ, കൺവീനർ പി.കെ.സുരേഷ്, കെ.കെ.ഹമീദ്, ഒ.സി.കരീം, അബ്ദുല്ല മാണിക്കോത്ത് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |