തിരൂരങ്ങാടി : യഥാർത്ഥ ചരിത്രം വക്രീകരിച്ച് ജനങ്ങളിൽ തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്ന പ്രവണത ചെറുത്തു തോൽപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. മമ്പുറം ആണ്ടുനേർച്ചയുടെ നാലാം ദിനമായ ഇന്നലെ നടന്ന മതപ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മുസ്ലിം നാമധാരികളെ മന:പൂർവം വിസ്മരിക്കുന്ന സത്യാനന്തര കാലത്ത് മമ്പുറം തങ്ങളുടെ അധിനിവേശ വിരുദ്ധ പോരാട്ടം കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |