പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിൽ 2018-2019 കാലയളവിൽ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ലൈഫ് ഭവന പദ്ധതിയിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും അന്ന് കബളിപ്പിക്കപ്പെട്ടവർക്ക് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുതിയ വീടുകൾ നൽകണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആർ.ഡി.ഒ ഓഫീസ് ധർണ്ണ നടത്തി. സബ് കളക്ടർക്ക് നിവേദനവും സമർപ്പിച്ചു. ധർണ്ണ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉമ്മർ അറക്കൽ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, പി രാധാകൃഷ്ണൻ, സഈദ, കെ.എസ്. അനീഷ്, ഹാരിസ് കളത്തിൽ, ടി.ഹരിദാസ്, ഷബീർ കറുമുക്കിൽ, ടി മുരളീധരൻ, സെലീന താണിയൻ, വാക്കാട്ടിൽ സുനിൽ ബാബു എന്നിവർ പ്രസംഗിച്ചു. സമീർ ബാബു മൂന്നാക്കൽ, ഒടുവിൽ അഷ്റഫ്, ജോർജ്, ഫൈസൽ മൂന്നാക്കൽ, ശിഹാബ് ചോലയിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |