കിളിമാനൂർ : കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ 'സ്വാതന്ത്ര്യാമൃതം 2022' സപ്തദിന ക്യാമ്പ് ഇന്ന് മുതൽ 18 വരെ നടക്കും.ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഇൻ-ചാർജ് ഒ.എം.മിനി സ്വാഗതം പറയും. ക്യാമ്പിനോടാനുബന്ധിച്ചു കല്പകം,ഹർ ഘർ തീരംഗ,ഫ്രീഡം വാൾ, കാർഷിക പെരുമ, സ്നേഹ സാമീപ്യം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.ക്യാമ്പ് മാഗസിൻ പ്രകാശനം എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ജവാദ് നിർവഹിക്കും.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ യു.ജെ.നിസ ക്യാമ്പ് അവലോകനം നടത്തും.എൻ.എസ്.എസ് ലീഡർ കുമാരി അമൃത നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |