തൃശൂർ: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ക്യാപ്ടനായും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണൻ വൈസ് ക്യാപ്ടനുമായുള്ള ദക്ഷിണേന്ത്യൻ ജാഥയ്ക്ക് വൻ വരവേൽപ്പ്. സേവ് എഡ്യുക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ എന്നീ മുദ്രാവാക്യം ഉയർത്തി പര്യടനം നടത്തുന്ന ജാഥയെ വരവേൽക്കാൻ രാവിലെ പടിഞ്ഞാറെക്കോട്ട കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. ജാഥാ ക്യാപ്ടനെ ജില്ലാ സെക്രട്ടറി അസ്സൻ മുബാറക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജിഷ്ണു സത്യൻ അദ്ധ്യക്ഷനായി. ആന്ധ്ര സംസ്ഥാന സെക്രട്ടറി വസുദേവ റെഡ്ഡി, തമിഴ്നാട് സംസ്ഥാന സെക്രട്ടറി മാരിയപ്പൻ, സത്യാഷാ, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ, വി.പി. ശരത്ത് പ്രസാദ് എന്നിവർ സംസാരിച്ചു. തൃശൂർ, പാലക്കാട് ജില്ലകളുടെ സംയുക്ത സ്വീകരണ കേന്ദ്രമായിരുന്നു തൃശൂരിലേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |