SignIn
Kerala Kaumudi Online
Thursday, 19 September 2024 2.42 AM IST

പെരിയ എസ്.എൻ കോളേജിൽ യുവകേരളം വിജയോത്സവം 

Increase Font Size Decrease Font Size Print Page
yuvakeralam
കുടുംബശ്രീ ജില്ലാ മിഷൻ യുവകേരളം വിജയോത്സവം മന്ത്രി എം.വി.ഗോവിന്ദൻ പെരിയ എസ് എൻ കോളേജിൽ ഉദ്ഘാടനം ചെയ്യുന്നു.സി എച്ച് കുഞ്ഞമ്പു എം.എൽ.എ,എസ്.എൻ ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ, ട്രഷറർ ഐശ്വര്യ കുമാരൻ എന്നിവർ സമീപം

പെരിയ (കാസർകോട്): തൊഴിലില്ലായ്മ പരിഹരിക്കലാണ് സർക്കാറിന്റെ പ്രഥമലക്ഷ്യമെന്നും തുടർച്ചയായ പ്രയത്നത്തോടുകൂടി മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന യുവകേരളം പദ്ധതിയിലൂടെ എസ്.എൻ ട്രസ്റ്റ് പെരിയയിൽ പഠനം പൂർത്തിയാക്കി ജോലി ലഭിച്ച മുന്നൂറോളം യുവതി യുവാക്കളുടെ സംഗമ വേദിയായ യുവ കേരളം വിജയോത്സവം 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ കോഴ്സ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ആദ്യ 9 ബാച്ചുകളിലെ 305 പേർക്ക് പഠനപൂർത്തീകരണ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പുല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ, വാർഡ് മെമ്പർ വി.വി സുമ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ, ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശൻ പാലായി, എസ്.എൻ ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ, കുടുംബശ്രീ ഡി.പി.എം എം. രേഷ്മ, വിദ്യാഭ്യാസ സബ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ കേവീസ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഐശ്വര്യ കുമാരൻ എന്നിവർ സംസാരിച്ചു. എസ്.എൻ ട്രസ്റ്റ് യുവകേരളം, ഡി.ഡി.യു.ജി.കെ.വൈ പ്രോജക്ട് സ്റ്റേറ്റ് ഹെഡ് ബൈജു ആയടത്തിൽ സ്വാഗതവും എസ്.എൻ ട്രസ്റ്റ് യുവകേരളം ആൻഡ് ഡി.ഡി.യു.ജി.കെ.വൈ പ്രോജക്ട് ക്വാളിറ്റി ഹെഡ് കെ.ജി വിദ്യാധരൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, PERIYA SN COLLEGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.