കോട്ടക്കൽ: ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം ഇന്നുരാവിലെ 10ന് കോ ട്ടയ്ക്കൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എം.പി.അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാവും. 2016ൽ വേൾഡ് ഗിന്നസ് റെക്കാഡിൽ ഇടം പിടിച്ച 5300 മീറ്റർ കേക്ക് നിർമ്മിക്കാൻ പങ്കാളികളായ ജില്ലയിലെ 36 ബേക്കറി ഉടമകളെയും തൊഴിലാളികളെയും സമ്മേളനത്തിൽ ആദരിക്കും. കൂടാതെ അസോസിയേഷനിലെ അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും ആദരിക്കുമെന്ന്ജില്ലാ ആക്ടിംഗ് സെക്രട്ടറി കെ.ആർ ഷിജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |