പത്തനംതിട്ട : ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 22ന് വൈകിട്ട് 4.30ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയാകും. ജില്ലയിലുളള 3,58,240 റേഷൻ കാർഡുടമകൾക്കും ഓണത്തിനു മുൻപ് കിറ്റ് വിതരണം നടത്തുന്നതിനുളള നടപടികൾ സപ്ലൈക്കോയുടെ മേൽ നോട്ടത്തിൽ പായ്ക്കിംഗ് സെന്ററുകളിൽ നടത്തിവരുകയാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ അറിയിച്ചു. ഓണത്തിന് എൻ.പി.എസ്, എൻ.പി.എൻ.എസ് വിഭാഗങ്ങൾക്ക് നോർമൽ വിഹിതത്തിനു പുറമെ കാർഡിന് പരമാവധി 10 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ഇന്നു മുതൽ സെപ്തംബർ ഏഴു വരെ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |