മുതലമട: രാജീവ്ഗാന്ധിയുടെ 78-ാമത് ജന്മവാർഷിക ദിനം (സദ്ഭാവന ദിനം) മുതലമട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. മോഹൻ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പഞ്ചായത്ത് അംഗം നസീമ കമറുദ്ധീൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി. മുരളീധരൻ, കിസാൻ കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് ശിവദാസൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസൽ, സി.വൈ. ഷെയ്ഖ് മുസ്തഫ, കണ്ണൻ, നാച്ചിമുത്തു, ദേവൻ, ഐ.എൻ.ടി.യു.സി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |