SignIn
Kerala Kaumudi Online
Thursday, 19 September 2024 9.29 AM IST

വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന സംഭവം : ജോലിക്കാരി പിടിയിൽ

Increase Font Size Decrease Font Size Print Page

നാഗർകോവിൽ: വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ ജോലിക്കാരി അറസ്റ്റിൽ. ഇരണിയൽ വില്ലുക്കുറി കുതിരപന്തിവിള സ്വദേശി ജോസഫ് അലക്സാണ്ടറിന്റെ (80) വീട്ടിൽ നിന്ന് പണം കവർന്ന കേസിലാണ് ആർസി സ്ട്രീറ്റ് സ്വദേശി മേൽഡയെ(42) പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫ് അലക്സാണ്ടറും ഭാര്യ മേരി രത്നജ്യോതിയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് വീട്ടിലെ അലമാര തുറന്ന് നോക്കിയപ്പോൾ അലമാരയിൽ ഉണ്ടായിരുന്ന 9 ലക്ഷം രൂപയും 13 പവന്റെ സ്വർണവും കാണ്മാനില്ലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരണിയൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് മേൽഡ അറസ്റ്റിലാകുന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.