ചെർപ്പുളശ്ശേരി: ചളവറ തൃക്കാരമണ്ണ ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. ചുറ്റമ്പലത്തിന്റെ താഴ് പൊട്ടിച്ച് അകത്ത് സ്ഥാപിച്ചിരുന്ന മൂന്ന് ഭണ്ഡാരങ്ങളും പുറത്ത് സ്ഥാപിച്ചിരുന്ന ഒരു ഭണ്ഡാരവും കുത്തിത്തുറന്നാണ് പണം കവർന്നത്. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ പൂജക്കായി എത്തിയ ശാന്തിക്കാരനാണ് മോഷണം നടന്ന വിവരം അറിയുന്നത്. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും തെളിവുകൾ ശേഖരിച്ചു.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാണിത്. ഏകദേശം 35,000ത്തോളം രൂപ നഷ്ടമായിട്ടുണ്ടാകാമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ കണക്ക്.
ചളവറ തൃക്കാരമണ്ണ ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |