ചങ്ങനാശേരി. സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും മീഡിയ വില്ലേജ് അങ്കണത്തിൽ നടന്നു. മീഡിയ വില്ലേജ് എക്സീക്യൂട്ടീവ് ഡയറക്ടർ ഫാ.ആന്റണി എത്തയ്ക്കാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ജോസഫ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എച്ച് കോൺഗ്രിഗേഷൻ ചങ്ങനാശേരി പ്രൊവിൻസിന്റെ സോഷ്യൽ വർക്സ് ഡിപ്പാർട്ടുമെന്റായ സേവാനികേതൻ, കുരിശുംമൂട് സുരഭി സാരഥി ഓട്ടോ തൊഴിലാളി സന്നദ്ധ സംഘടന, 90.8 റേഡിയോ മീഡിയ വില്ലേജ് എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മീഡിയ വില്ലേജ് കേന്ദ്രീകരിച്ച് രക്തദാന സേനയും രൂപികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |