SignIn
Kerala Kaumudi Online
Thursday, 19 September 2024 1.38 PM IST

മാർക്കി​നെ മറികടന്ന് 'ബോണസ്', പ്ളസ് വൺ കയറ്റത്തിൽ കല്ലുകടി

Increase Font Size Decrease Font Size Print Page
s
പ്ളസ് വൺ​ ക്ളാസുകൾ ഇന്നലെ ആരംഭി​ച്ചപ്പോൾ

ബോണസ് പോയിന്റുള്ളവർക്ക് പരിഗണന കൂടുതലെന്നു പരാതി

ആലപ്പുഴ: ഉയർന്ന മാർക്കുള്ളവരെ പിന്തള്ളി ബോണസ് പോയിന്റുകാർ പ്ലസ് വൺ സീറ്റ് നേടുന്നതിൽ വ്യാപക ആക്ഷേപം. അന്തിമ പരിഗണന മെരി​റ്റിനാവുന്ന രീതിയിൽ പ്രവേശന നടപടികളി​ൽ പൊളിച്ചെഴുത്ത് ഉണ്ടാകണമെന്നാണ് ആവശ്യം.

ബോണസ് പോയിന്റ് നൽകുന്നതിലും അനീതി​യുണ്ടെന്ന് ആരോപണമുണ്ട്. എസ്.എസ്.എൽ.സിക്ക് പഠിച്ച അതേ സ്‌കൂളിലാണ് ഹയർ സെക്കൻഡറിക്ക് അപേക്ഷിക്കുന്നതെങ്കിൽ 2 പോയിന്റ് ബോണസായി ലഭിക്കും. ഹയർ സെക്കൻഡറിയില്ലാത്ത ഹൈസ്‌കൂളുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഈ രണ്ട് പോയിന്റ് നഷ്ടപ്പെടുന്നതുമൂലം തഴയപ്പെടുന്ന അവസ്ഥ. എസ്.എസ്.എൽ.സിക്ക് പത്ത് വിഷയങ്ങളിലായി ആകെയുള്ള 650 മാർക്കും നേടുന്ന കുട്ടിക്കും 90 ശതമാനം വീതമുള്ള മാർക്കായ 585 നേടുന്ന കുട്ടിക്കും ഫുൾ എ പ്ലസ് തന്നെയാണ്. 90 ശതമാനക്കാർക്ക് ഏതെങ്കിലും ബോണസ് പോയിന്റുണ്ടെങ്കി​ൽ 100 ശതമാനം മാർക്ക് നേടിയ കുട്ടിയെ മറികടന്ന് അഡ്മിഷൻ നേടാനാവും. ഒരേ ക്ലാസിലെ കുട്ടികളെ വിലയിരുത്തുമ്പോൾ പഠന മികവ് പുലർത്തുന്നവർ നേരിടുന്ന അവഗണന കടുത്ത മാനസിക സമ്മർദ്ദമാണ് സൃഷ്ടി​ക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാർക്കിന് പകരം ഗ്രേഡ് രേഖപ്പെടുത്തുമ്പോൾ, ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തിയിരിക്കുന്നതുമൂലം ഡിഗ്രി അഡ്മിഷനും മറ്റും പഠന മികവിന് അർഹമായ പരിഗണന ലഭിക്കുന്നുണ്ട്.

പ്ളസ് വൺ ക്ലാസ് തുടങ്ങി

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്നലെ തുടക്കമായി. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ട് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കാൻ അപേക്ഷ നൽകണം. കമ്മ്യൂണിറ്റി ക്വാട്ടയി​ൽ പ്രവേശനത്തിന് 31 വരെ സമയം നൽകിയതിനാൽ അതിനുശേഷമായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റ് ആരംഭിക്കുക.

.................................

ജില്ലയിൽ 124 സ്കൂളുകളലായി 22,639 സീറ്റുകൾ

എസ്.എസ്.എൽ.സി വിജയിച്ചവർ: 21,879

മറ്റ് സിലബസിൽ നിന്നെത്തിയവരുൾപ്പടെ പ്ലസ് വണ്ണിന് അപേക്ഷിച്ചവർ: 26,609

.....................................

പ്രോസ്‌പെക്ടസിലും അഡ്മിഷൻ പ്രക്രിയയിലും അശാസ്ത്രീയമായ നടപടിക്രമങ്ങൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് തിരുത്തിയും എസ്.എസ്.എൽ.സി മാർക്കിന് വേണ്ട പരിഗണന നൽകിയും കുട്ടികളോട് നീതി കാട്ടണം

- എസ്.മനോജ്, ജനറൽ സെക്രട്ടറി, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.