കൊല്ലം: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മുഖ്യപ്രശാസികയായിരുന്ന ദാദി പ്രകാശമണിജിയുടെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് തുടക്കമായി. ബ്രഹ്മാകുമാരി സഹോദരിമാർ വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് രാഖി അണിയിച്ചു. വിശ്വ ഭ്രാതൃത്വ ദിനാചരണത്തിന്റെ ഭാഗമായി ബ്രഹ്മാകുമാരീസിന്റെ ജില്ലാ ആസ്ഥാനമായ ആശ്രാമം വിശ്വജ്യോതിയിൽ രാവിലെ 7 മുതൽ 8 വരെ സത്സംഗവും തുടർന്ന് പ്രസാദവിതരണവും നടന്നു. ബ്രഹ്മാകുമാരീസ് സർവീസ് കോ- ഓർഡിനേറ്റർ രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി ബഹൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |