കൊച്ചി: മെട്രോ സഹോദയ സി. ബി. എസ്. ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും മികച്ച സേവനം കാഴ്ചവച്ച അദ്ധ്യാപകർക്കും അവാർഡ് വിതരണം ചെയ്തു. കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടി ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റും കാലടി ശ്രീശാരദ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. ദീപ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നടിയും ഫാഷൻ ഡിസൈനറുമായ കുക്കു പരമേശ്വരൻ മികച്ച അദ്ധ്യാപകർക്കുള്ള അവാർഡ് വിതരണം ചെയ്തു. ടോക്ക് എച്ച് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ, സഹോദയ ഭാരവാഹികളായ ചെന്താമരാക്ഷൻ, ഡോ. അനിൽകുമാർ, എം.എം. കബീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |