മുണ്ടക്കയം ഈസ്റ്റ്. കൊട്ടാരക്കര- ഡിണ്ടുഗൽ ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാാലയെ പിടികൂടി കാട്ടിൽ വിട്ടയച്ചു. നടുറോഡിൽ രാജവെമ്പാല ചേരയെ വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിൽ അല്പസമയം ഗതാഗതം നിലച്ചു. പിന്നീട് റോഡിന് താഴെയുള്ള പുരയിടത്തിലേക്ക് കയറിയ പാമ്പ് ചേരയെ പാതി വിഴുങ്ങി നീങ്ങാനാവാതെ ആവാതെ കിടന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച്
വണ്ടൻ പതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരും സ്നേക്ക് കാച്ചർ നസീബും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. 9 അടിയോളം നീളം ഉണ്ടായിരുന്ന പാമ്പിനെ പിന്നീട് ഗവിയിൽ തുറന്നു വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |