SignIn
Kerala Kaumudi Online
Thursday, 19 September 2024 11.35 PM IST

പയ്യന്നൂർ നഗരസഭ ഓണം വിപണനമേള

Increase Font Size Decrease Font Size Print Page
pnr
പയ്യന്നൂർ നഗരസഭ ഓണം വിപണനമേള ഷേണായി സ്ക്വയറിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ : നഗരസഭ , കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് പരമ്പരാഗത കാർഷിക- വ്യവസായ വിപണന മേള ആരംഭിച്ചു. ഷേണായി സ്‌ക്വയറിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ , വി.ബാലൻ, ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി. സെമീറ, കൗൺസിലർ കെ.കെ. ഫൽഗുനൻ, നസീമ, എം. ആനന്ദൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം. സുർജിത്ത്, സി.ഡി.എസ്. ചെയർപേഴ്സൺ പി.പി.ലീല, വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, നഗരസഭ സൂപ്രണ്ട് കെ. ഹരിപ്രസാദ്, വ്യവസായ വികസന ഓഫീസർ ടി.വി. ശ്രീകാന്ത് സംസാരിച്ചു.

ചെറുകിട, ഗ്രാമ, കുടിൽ, പരമ്പരാഗത വ്യവസായ സംരംഭകരുടെ ഉല്പന്നങ്ങൾ, കൈത്തറി , ഖാദി, കുടുംബശ്രീ ഉല്‌പന്നങ്ങൾ, എം.എസ്.എം. ഇ , പി.എം.ഇ.ജി.പി. , പ്രകൃതി ജീവന ഉല്പന്നങ്ങൾ, വിത്തുകൾ, നടീൽ വസ്തുക്കൾ, നാടൻ പച്ചക്കറികൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കും. ഖാദിക്ക് 30 ശതമാനവും , കൈത്തറിക്ക് 20 ശതമാനവും റിബേറ്റും ലഭിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബരഘോഷയാത്ര നടന്നു.മേള ഏഴിന് അവസാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.