കടയ്ക്കാവൂർ: മണമ്പൂർ മാടൻവിളാകം ആദിത്യയുടെ വീട്ടിൽ ആക്രമണം നടത്തിയ യുവാക്കളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. ആദിത്യയുടെ ബന്ധുവായ അഭിലാഷുമായുളള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മണമ്പൂർ ദിവ്യ നിവാസിൽ ദീപു(29), മണമ്പൂർ മുളവിളാകം വീട്ടിൽ അഖിൽ(25) എന്നിവരാണ് പിടിയിലായത്. ഇവർ 28 ന് മാടൻവിള ക്ഷേത്രത്തിനടുത്തുളള ആദിത്യയുടെ വീട്ടിലെത്തുകയും അഭിലാഷുമായി വാക്കുതർക്കമുണ്ടാവുകയും അഭിലാഷിനെയും, ഗർഭിണിയായ ആദിത്യയെയും ഭർത്താവിനെയും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ എസ്.എച്ച് .ഒ അജേഷ്, എസ്. ഐ. ദീപു, എ.എസ്. ഐ. മാരായ ജയകുമാർ, ശ്രീകുമാർ, രാജീവ്, എസ്. സി. പി. ഒ. സിയാദ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അടിപിടി , സ്ത്രീകളെ ഉപദ്രവിക്കൽ ഉൾപ്പെടെ അഞ്ചോളം കേസുകൾ നിലവിലുണ്ട് ദീപുവിന്റെ പേരിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |