പയ്യോളി: ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ് പൂർവ വിദ്യാർത്ഥികളുടെ ഗ്ലോബൽ കൂട്ടായ്മയായ 'ഒരുവട്ടം കൂടി ' സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി -അദ്ധ്യാപക സംഗമം ഇന്നും നാളെയും നടക്കും. 1968ലെ എസ്.എസ്.എൽ.സി ബാച്ച് മുതൽ 2022 വരെയുള്ള 54 വർഷത്തെ ബാച്ചുകളുടെ ഒത്തുചേരലാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.
നാളെ രാവിലെ ഏഴു മണി മുതൽ പൂക്കള മത്സരത്തോടെ ആഘോഷ പരിപാടികൾ ആരംഭിക്കും. അദ്ധ്യാപകരെ ആദരിക്കുന്ന 'ഗുരുവന്ദനം' എഴുത്തുകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. തുടർന്ന് പിന്നണി ഗായിക ദുർഗ വിശ്വനാദും രഞ്ജു ചാലക്കുടിയും നയിക്കുന്ന മെഗാ സ്റ്റേജ് ഷോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |