വടക്കഞ്ചേരി: കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കൃഷിയെയും കർഷകരെയും രക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷകസംഘം വടക്കഞ്ചേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കിഴക്കഞ്ചേരി കുണ്ടുകാട്ടിൽ നടന്ന പ്രതിനിധിസമ്മേളനം കർഷകസംഘം സംസ്ഥാന നിർവാഹക സമിതി അംഗം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം ശോഭനപ്രസാദ്, കെ.ഡി. പ്രസേനൻ എം.എൽ.എ, വി.സി. രാമചന്ദ്രൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എൻ. സുകുമാരൻ, ഏരിയാസെക്രട്ടറി ടി. കണ്ണൻ, പി.എം. കലാധരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.എം. കലാധരൻ (പ്രസിഡന്റ്) കെ.എൻ. സുകുമാരൻ, സ്വരൂപ് കുന്നംപുള്ളി (വൈസ് പ്രസിഡന്റുമാർ) അഡ്വ. രവീന്ദ്രൻ കുന്നംപുള്ളി (സെക്രട്ടറി) രജനി, കെ. പീതാംബരൻ (ജോയിന്റ് സെക്രട്ടറിമാർ) വി. ഓമനക്കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായുള്ള കർഷകറാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകീട്ട് 4ന് വടക്കഞ്ചേരിയിൽ നടക്കുന്ന പരിപാടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |