കോട്ടയം . കാലിത്തീറ്റയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർദ്ധനവ് മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ മേഖലയിൽ നിലനിറുത്തുന്നതിനായി പാൽ വില വർദ്ധന അനിവാര്യമാണെന്ന് ജില്ലാ ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗം. കോട്ടയം സാഹിത്യ പ്രവർത്തക സംഘം ഹാളിൽ നടന്ന യോഗത്തിൽ മേഖല യൂണിയൻ ചെയർമാൻ എം ടി ജയൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കർഷകരുടെ കന്നുകാലികൾ, തൊഴുത്ത് എന്നിവയുടെ സംരക്ഷണത്തിന് മേഖലാ യൂണിയൻ പുതിയ ഇൻഷ്വറൻസ് പദ്ധതികൾ നടപ്പിലാക്കും. മുൻ ചെയർമാൻ ജോൺ തെരുവത്ത്, ക്ഷീര കർഷകക്ഷേമ നിധി ബോർഡ് അംഗം സോണി ഈറ്റയ്ക്കൻ, ജോണി ജോസഫ്, ജോമോൻ ജോസഫ്, ലൈസാമ്മ ജോർജ്, ഭാസ്ക്കരൻ ആദം കാവിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |