ശ്രീകൃഷ്ണപുരം: ഈശ്വരമംഗലം മഹാ ശിവഗണപതി ക്ഷേത്രത്തിൽ ട്രസ്റ്റീ ബോർഡ്, ക്ഷേത്ര കമ്മിറ്റി, വനിതാ, ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വംബോർഡ് ഏരിയ കമ്മിറ്റി അംഗം രാമചന്ദ്രൻ.കെ.ടി, ട്രസ്റ്റീ ബോർഡ് അംഗം നെടുമ്പള്ളി കൃഷ്ണൻ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വി. ഗോപാലകൃഷ്ണൻ, പങ്കജാക്ഷൻ, മനോജ്, ക്ഷേത്രം മേൽശാന്തി രാധാകൃഷ്ണൻ, ശാലിനി നരേന്ദ്രൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അനിൽ,
ഡോ. എൻ.അരവിന്ദാക്ഷൻ സംസാരിച്ചു. കലാപരിപാടികൾ, കൈകൊട്ടിക്കളി എന്നിവ നടന്നു. വിജയികൾക്കുള്ള സമ്മാനദാനവും ഓണസദ്യയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |